Uncategorized

ഡി കാറ്റഗറി സ്ഥലത്ത് ചിത്രീകരണം: കുമാരമംഗലത്ത് സിനിമ അണിയറ പ്രവർത്തകർക്ക് എതിരെ കേസ്

തൊടുപുഴ: ട്രിപ്പിൾ ലോക് സ്ഥലത്ത് സിനിമാ ചിത്രീകരണം നടത്തിയതിന് ടൊവിനൊ തോമസ് നായകനായെത്തുന്ന മിന്നൽ മുരളി സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ കേസെടുത്തു. തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് നടന്ന ഷൂട്ടിങ്ങ് ശനിയാഴ്ച്ച രാവിലെ നാട്ടുകാരിൽ ചിലർ സംഘടിച്ചെത്തി തടഞ്ഞിരുന്നു. കോവിഡ് ഡി കാറ്റഗറിയിലുള്ള സ്ഥലത്ത് ചിത്രീകരണം നടത്താനാവില്ലെന്ന് ആവശ്യപ്പെട്ടാണ് ചിത്രീകരണം തടഞ്ഞത്. ചിത്രീകരണത്തിന് അനുവാദമുണ്ടെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ പ്രതിഷേധം തുടർന്നു. തുടർന്ന് പോലീസ് എത്തി ചിത്രീകരണം അവസാനിപ്പിച്ചു. കോവിഡ് മാനദണ്ഡം പാലിക്കാത്തതിന് പ്രൊഡക്ഷൻ കൺട്രോളറെയും കണ്ടാലറിയാവുന്ന 50 പേരെയും പ്രതിയാക്കി കേസെടുക്കുകയും ചെയ്തു.

 

എന്നാൽ സിനിമയ്ക്കായി ഏതാനും ദിവസങ്ങൾക്ക് മുൻപ് കുമാരമംഗലത്ത് വലിയ ചിലവിൽ സെറ്റ് ഒരുക്കിയിരുന്നതാണെന്നും കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പ്രദേശം ഡി.കാറ്റഗറിയിൽ ഉൾപ്പെടുത്തിയപ്പോൾ സമ്പർക്കം ഒഴിവാകുന്ന രീതിയിൽ ഇൻഡോർ ഷൂട്ടിങിന് മാത്രമാണ് തീരുമാനിച്ചതെന്നുമാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. 2019 ൽ തുടങ്ങിയ മിന്നൽ മുരളിയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. എന്നാൽ ഏതാനും സീനുകള് വീണ്ടും ചിത്രീകരിക്കാൻ തീരുമാനിച്ചതിനെ തുടർന്നാണ് കുമാരമംഗലത്ത് നടനും സംവിധായകനുമായ ബേസിൽ ജോസഫും ടൊവിനൊയും,ബൈജുവും ഉൾപ്പെടെയുള്ള സംഘം എത്തിയത് ഷൂട്ടിങ് തടഞ്ഞതിനെ തുടർന്ന് ഇവർ മടങ്ങി

Related Articles

Back to top button
error: Content is protected !!