Karimannur

ഡല്‍ഹിയില്‍ ദേവാലയം തകര്‍ത്തത് ഉണങ്ങാത്ത മുറിവ്: ഫാദര്‍ സ്റ്റാന്‍ലി പുല്‍പ്രയില്‍

കരിമണ്ണൂര്‍ : ഡല്‍ഹിയില്‍ ഫരീദാബാദ് രൂപതയിലെ ലിറ്റില്‍ഫ്‌ലവര്‍ കത്തോലിക്ക ദേവാലയം ഇടിച്ചു തകര്‍ത്ത സര്‍ക്കാര്‍ നടപടി ഭാരതത്തിന്റെ തലസ്ഥാനത്ത് ഉണങ്ങാത്ത മുറിവായി നിലനില്‍ക്കുകയാണെന്ന് മുന്‍ ഫരീദാബാദ് രൂപത വികാരി ജനറാളും കത്തോലിക്കാ കോണ്‍ഗ്രസ് കരിമണ്ണൂര്‍ ഫൊറോനാ ഡയറക്ടറുമായ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍. കത്തോലിക്കാ കോണ്‍ഗ്രസ് കരിമണ്ണൂര്‍ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ ദേവാലയം പൊളിച്ചതിനു എതിരെ നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 11 വര്‍ഷമായി വിശുദ്ധ ബലി അര്‍പ്പിച്ചിരുന്ന ദേവാലയം ക്രൈസ്തവ വിശ്വാസികളെ മുഴുവന്‍ വ്രണപ്പെടുത്തും വിധം അപഹാസ്യമായ രീതിയില്‍ ഇടിച്ച് പൊളിച്ച നടപടി അങ്ങേയറ്റം ഖേദകരമാണ്. ക്രൈസ്തവ വിശ്വാസികള്‍ക്കായിഎത്രയും പെട്ടെന്ന് ഈ ദേവാലയം പുനസ്ഥാപിച്ചു കൊടുക്കുവാന്‍ ഈ സര്‍ക്കാര്‍ തയ്യാറാവണമെന്നും ഫാദര്‍ സ്റ്റാന്‍ലി പുല്‍പ്രയില്‍ ആവശ്യപ്പെട്ടു. കത്തോലിക്കാ കോണ്‍ഗ്രസ് കരിമണ്ണൂര്‍ ഫൊറോനാ പ്രസിഡന്റ് അഡ്വ.ഷാജിമോന്‍ ലൂക്കോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രസ്തുത യോഗത്തില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയംനിലം വിഷയാവതരണം നടത്തി. അസിസ്റ്റന്റ് വികാരി എമ്മാനുവല്‍ മുണ്ടക്കല്‍, കോതമംഗലം രൂപത വൈസ് പ്രസിഡന്റ് മത്തച്ചന്‍ കളപ്പുര, രൂപതാ സെക്രട്ടറി ജോര്‍ജ്ജ് പാലപറമ്പില്‍, ഫൊറോനാ സെക്രട്ടറി ബിനോയി കരിനാട്ട് , കരിമണ്ണൂര്‍ യൂണിറ്റ് പ്രസിഡന്റ് ജോസ് മാത്യു കുന്നപ്പിള്ളി, ജോയി ഇളം ബ്ലാശ്ശേരിയില്‍, വി. ജെ ചെറിയാന്‍, സാന്റി ഏഴു പ്ലാവില്‍, ഫ്രാന്‍സിസ് മാണികുന്നേല്‍, ജോസ് പാലക്കാട് തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!