Uncategorized

ദേശീയ സമ്പാദ്യപദ്ധതിയില്‍ പരാതികള്‍ അറിയിക്കാം

പോസ്റ്റ് ഓഫീസ് ആര്‍.ഡി ലഘുസമ്പാദ്യ പദ്ധതിയില്‍ നിക്ഷേപകരുടെ സാമ്പത്തിക സുരക്ഷിതത്വം മുന്‍നിര്‍ത്തി അക്കൗണ്ട് ഉടമകള്‍ ചുവടെ ചേര്‍ക്കുന്ന വിവരം ശ്രദ്ധിക്കേണ്ടതാണെന്ന് അസ്സിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. അംഗീകൃത ഏജന്റുമാര്‍ മുഖേനയോ, നിക്ഷേപകര്‍ക്ക് നേരിട്ടോ പോസ്റ്റോഫീസ് നിക്ഷേപം നടത്താം. ഏജന്റിന്റെ കൈവശം തുക ഏല്‍പിക്കുമ്പോള്‍, തുക നല്‍കിയ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയൊപ്പ് വാങ്ങേണ്ടതാണ്. എന്നാല്‍ നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റോഫീസില്‍ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വച്ച് നല്‍കുന്ന പാസ്സ്ബുക്ക് മാത്രമാണ്. അതിനാല്‍ എല്ലാ മാസവും തുക നല്‍കുന്നതിന് മുന്‍പ് പാസ്സ്ബുക്കില്‍ യഥാസമയം രേഖപ്പെടുത്തലുകള്‍ വരുത്തിയിട്ടുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടേണ്ടതാണ്.

 

ഏജന്റുമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ഇടുക്കി ജില്ലാ ദേശീയ സമ്പാദ്യ പദ്ധതി അസ്സിസ്റ്റന്റ് ഡയറക്ടറുടെ

കാര്യാലയം, ദേശീയ സമ്പാദ്യപദ്ധതി, സിവില്‍ സ്റ്റേഷന്‍, ഇടുക്കി, പൈനാവ്, PIN 685603. ഫോണ്‍: 04862233005. e-mail:[email protected] ഇ-മെയിലിലോ അറിയിക്കണം

Related Articles

Back to top button
error: Content is protected !!