Idukki
കോവിഡ് ധനസഹായം: സി.എം.പി ധര്‍ണ നടത്തും


തൊടുപുഴ: സുപ്രീം കോടതി പ്രഖ്യാപിച്ച കോവിഡ് ഇരകള്‍ക്കുള്ള നഷ്ടപരിഹാരം ഉടന്‍ നല്‍കുക, ഇഴഞ്ഞു നീങ്ങുന്ന വാക്സിനേഷന് പൂര്ത്തിയാക്കക, കോവിഡ് ദുരന്തനിവാരണ കമ്മീഷന് രൂപീകരിക്കുക, തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക. എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സി.എം.പി ഏരിയാ കമ്മറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ അഞ്ചു സ്ഥലങ്ങളില്‍ ധര്‍ണ നടത്തും. വെള്ളിയാഴ്ച രാവിലെ 10 ന് തൊടുപുഴയില്‍ ജില്ലാ സെക്രട്ടറി കെ.സുരേഷ് ബാബു, അടിമാലിയില്‍ കെ.എ.കുര്യന്, ഇടുക്കിയില്‍ അനീഷ് ചേനക്കര, കുമളിയില്‍ എല്‍. രാജന്, കട്ടപ്പനയില്‍ അഗസ്റ്റിന് മാത്യു എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
