Uncategorized
നഗരസഭയില്‍ കോവിഡ് പരിശോധന ക്യാമ്പ് നടത്തി


തൊടുപുഴ: നഗരസഭയുടെയും ജില്ലാ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കോവിഡ് പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പില്‍ 190 പേര്‍ പങ്കെടുത്തു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ജോണി, വാര്‍ഡ് കൗണ്‌സിലര്‍ മുഹമ്മദ് അഫ്‌സല്‍, നഗരസഭ നോഡല്‍ ഓഫീസര്‍ ഡോ. ആന്‍സി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍കുമാര്‍ എം. ദാസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിജു പി, കിരണ്‍ കുമാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
