Uncategorized
ജില്ലാ സഹകരണ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ സജ്ജമാക്കി


തൊടുപുഴ: തൊടുപുഴയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. കോവിഷീല്‍ഡ് വാക്‌സിന്‍ ആണ് ലഭ്യമാക്കിയിട്ടുള്ളത്. ബുക്ക് ചെയ്യുന്ന മുറയ്ക്ക് വാക്‌സിന്‍ എടുക്കുന്നതിനുള്ള സൗകര്യം ആശുപത്രയില്‍ സജ്ജീകരിച്ചിട്ടുണ്ട്. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ആശുപത്രി പ്രസിഡന്റ് കെ.ആര്‍ ഗോപാലന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി മത്തായി, ചീഫ് ഫിസിഷ്യന്‍ ഡോ. റെജി ജോസ്, ആശുപത്രി സെക്രട്ടറി കെ. രാജേഷ് കൃഷ്ണന്‍, ഡോ. സോണി തോമസ് എന്നിവര്‍ പങ്കെടുത്തു.
