Uncategorized
കൊടുങ്കാറ്റ് മൂലം നാശ നഷ്ടം: കോടിക്കുളം പഞ്ചായത്ത് നിവേദനം നല്‍കി


കോടിക്കുളം: കഴിഞ്ഞ ജൂലൈ 13ന് ഉണ്ടായ കൊടുങ്കാറ്റില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് മതിയായ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ റവന്യുമന്ത്രി കെ രാജന്‍, കൃഷി മന്ത്രി പി പ്രസാദ്,ജലസേ ചനവകുപ്പു മന്ത്രി റോഷി ആഗസ്റ്റിയന്‍ എന്നിവരെ സന്ദര്‍ശിച്ചു നിവേദനം നല്‍കി. സംഘത്തില്‍ വൈസ് പ്രസിഡന്റ് രമ്യ മനു, മെമ്പര്‍മാരായ ഷൈനി സുനില്‍, ഹലീമ നാസര്‍, പോള്‍സണ്‍ മാത്യു എന്നിവരും ഉണ്ടായിരുന്നു.
