Vannappuram
വണ്ണപ്പുറം പഞ്ചായത്തിന് മുന്‍പില്‍ എല്‍.ഡി.എഫ് ധര്‍ണ നടത്തി


വണ്ണപ്പുറം: പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് എല്‍.ഡി.എഫ് ധര്‍ണ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍, പോലീസ്, മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ ചേര്‍ന്നുള്ള കോര്‍ കമ്മിറ്റി മീറ്റിങ് ദിവസവും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും വണ്ണപ്പുറത്ത് ഇതൊന്നും പാലിക്കുന്നില്ലെന്ന് എല്‍.ഡി.എഫ് ആരോപിച്ചു. പഞ്ചായത്തിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ സി.പി.എം ഏരിയ സെക്രട്ടറി എന്‍.സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ബിനോയ് അധ്യക്ഷത വഹിച്ചു. കെ.എം സോമന്‍, അഗസ്സ്റ്റിന്‍ വട്ടക്കുന്നേല്‍, എന്‍.കെ സത്യന്‍, അബ്ദുല്‍ ഖാദര്‍, ജോജോ അറയ്ക്കല്‍, തമ്പി കുര്യാക്കോസ്, ജഗദമ്മ വിജയന്‍, ഷിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
