Uncategorized
ഫെറ്റോയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ കൂട്ടധര്‍ണ നടത്തി


തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഫെറ്റോ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കൂട്ടധര്‍ണ തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ സെക്രട്ടറി വി.സി രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ സംഘ് ജില്ലാ പ്രസിഡന്റ് വി.കെ സാജന്‍ അധ്യക്ഷത വഹിച്ചു. വി.കെ ബിജു, വി.ബി പ്രവീണ്‍, കെ.എന്‍ സനല്‍കുമാര്‍, പ്രേം കിഷോര്‍ വി.ആര്‍, ആര്‍. ശ്രീകുമാര്‍, മഞ്ജു ഹാസന്‍, അനില്‍കുമാര്‍ കെ.വി, എം.എന്‍ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു.
