Arakkulam
അറക്കുളം സബ് ഗ്രൂപ്പിലുള്ള ദേവസ്വം ജീവനക്കാര്‍ക്ക് യാത്ര അയപ്പ് നല്‍കി


അറക്കുളം: തിരുവിതാംകൂര്‍ ദേവസ്വത്തിന് കീഴിലുള്ള അറക്കുളം സബ് ഗ്രൂപ്പിലുള്ള സ്ഥലം മാറി പോകുന്ന ജീവനക്കാര്‍ക്ക് യാത്ര അയപ്പ് നല്‍കി. ശരംകുത്തി ശ്രീധര്‍മ്മശാസ്താ ക്ഷേത്രശാന്തി കണ്ണന്‍, അറക്കുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രം ജീവനക്കാരന്‍ അച്ചുതന്‍ എന്നിവര്‍ക്കാണ് യാത്ര അയപ്പ് നല്‍കിയത്.അറക്കുളം സബ് ഗ്രൂപ്പ് ഓഫീസര്‍ അഭിജിത്ത്, ക്ഷേത്രം മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി എന്നിവര്‍ യാത്രയാകുന്നവരെ പൊന്നാട അണിയിച്ചു. കുളമാവ് ശ്രീധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തി ബിജു വിജയന്‍, അറക്കുളം ക്ഷേത്ര സംബന്ധി രതീഷ്, നെറ്റിക്കാട്ട് ദേവസ്വം തളി നന്ദകുമാര്‍,മങ്കൊമ്പ് ദേവസ്വം ശാന്തി കണ്ണന്‍ എന്നിവര്‍ യാത്ര അയപ്പ് സമ്മേളനത്തിന് നേതൃത്വം നല്‍കി
