ഫെസിലിറ്റേറ്റര്‍ നിയമനം


ഇടുക്കി : ഇടുക്കി ഐ.റ്റി.ഡി.പി യുടെ കീഴില്‍ ഇടുക്കി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ നിയന്ത്രണ പരിധിയിലുള്ള വട്ടമേട് കോളനിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യപഠന മുറിയിലേക്ക് പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരെ ഫെസിലിറ്റേറ്ററായി ആയി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. വട്ടമേട്, മണിയാറന്‍കുടി കോളനികളിലുള്ള ബിഎഡ,് റ്റി.റ്റി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന നല്‍കും. പ്രസ്തുത യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തരബിരുദം, ബിരുദം എന്നീ യോഗ്യതയുള്ളവരെയും പരിഗണിക്കും. നിയമിക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15,000 രൂപ വേദന അനുവദിക്കും. വട്ടമേട്, മണിയാറന്‍കുടി എന്നീ കോളനികളിലുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 11 ന് ഈ ഓഫീസില്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 9496070404, 9497794727
