Uncategorized
ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യ ബന്ധന ഉപകരണങ്ങള്‍ നല്‍കി


തൊടുപുഴ: കേരളാ റിസര്‍വോയര്‍ ഫിഷറീസ് ഡവലപ്മെന്റ് പ്രൊജക്ട് പ്രകാരം മലങ്കര ജലാശയത്തില്‍ മത്സ്യബന്ധനം നടത്തുന്ന ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യ ബന്ധന ഉപകരണങ്ങള്‍ നല്‍കി. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിനോയ് ജോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ബിജു, ഫിഷറീസ് അസി.ഡയറക്ടര്‍ ജോയ്സ് എബ്രഹാം, എഫ്.ഡി.ഒ രാജു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേഴ്സി ജോമോന്‍, ഫിഷറീസ് ഉദ്യോഗസ്ഥരായ അന്‍സാര്‍ മുഹമ്മദ്, അജിത്, പ്രദീഷ്, ചന്ദ്രകുമാര്‍, മുഹമ്മദ് അമീര്‍ എന്നിവര്‍ പങ്കെടുത്തു.
