Muthalakodam
എ പ്ലസ് തിളക്കവുമായി മുതലക്കോടം സെന്റ് ജോർജ് ജില്ലയിൽ ഒന്നാമത്


മുതലക്കോടം: മുതലക്കോടം സെന്റ് ജോർജജസ് എച്ച്. എച്ച്. എസ്
ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ 136 എ പ്ലസ് നേടി എ പ്ലസുകളുടെ എണ്ണത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.415 കുട്ടികൾ
പരീക്ഷ എഴുതിയതിൽ 406 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. സാവിയോ മോൻസി, കെ. വി. അർജുൻ (കമ്പ്യൂട്ടർ സയൻസ് ), ജോയൽ സെബാസ്റ്റ്യൻ (ബയോളജി ),
സരസ്വതി ബേബി (കോമേഴ്‌സ് )എന്നിവർ 1200/1200 മാർക്കും നേടി ഉജ്ജ്വല വിജയത്തോടെ സ്കൂളിനെ വിജയകൊടുമുടിയിലെത്തിച്ചു. വർഷങ്ങളായി പഠനത്തിലും കലാകായിക പ്രവർത്തനങ്ങളിലും മുൻപന്തിയിൽ നിൽക്കുന്ന സ്കൂളിന് ഇത് ചരിത്രനേട്ടമാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും അഭിമാനവിജയം നേടിയ പ്രതിഭകളെ സ്കൂൾ മാനേജർ Rev. ഡോ.
ജോർജ് താനത്തുപറമ്പിൽ, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ജിജി ജോർജ്,പി. ടി. എ. പ്രസിഡന്റ് ശ്രീ ഷാജു പോൾ പള്ളത്ത്, അധ്യാപകർ എന്നിവർ അനുമോദിച്ചു.
