Uncategorized

തേനീച്ച വളര്‍ത്തല്‍  പരിശീലനം ആരംഭിച്ചു 

തൊടുപുഴ: ഹോര്‍ട്ടികോര്‍പ്പ്, ബ്ലോക്ക് പഞ്ചായത്ത്, കൃഷിഭവന്‍ കരിങ്കുന്നം, തൊടുപുഴ ഹോര്‍ട്ടികോര്‍പ്പ്

ക്ലസ്റ്റര്‍, ഗ്രാമ വികാസ് സൊസൈറ്റി, മാതാ ഹണി ബീഫാം എന്നിവയുടെ നേതൃത്വത്തില്‍ 3 ദിവസത്തെ സമഗ്ര തേനീച്ച വളര്‍ത്തല്‍ പരിശീലനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസഫ് കാവാലത്ത് ഉദ്്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എന്‍.കെ ബിജു അധ്യക്ഷത വഹിച്ചു. നഗരസഭ കൗണ്‍സിലര്‍ ജോസ് മഠത്തില്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജയന്‍ വി.ജി, കരിങ്കുന്നം കൃഷി ഓഫീസര്‍ ബോബന്‍ പോള്‍, ബ്ലോക്ക് മെമ്പര്‍മാരായ നീതുമോള്‍ ഫ്രാന്‍സിസ്, ലാലി ജോയി, ഗ്ലേാറി കെ പൗലോസ്, സുനി സാബു, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സിബി പുരയിടം എന്നിവര്‍ പങ്കെടുത്തു. ഹോര്‍ട്ടികോര്‍പ് റീജിയണല്‍ മാനേജര്‍ സുനില്‍ എസ്, മുരളീധരന്‍ പി.ആര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.

Related Articles

Back to top button
error: Content is protected !!