Muthalakodam
മുതലക്കോടം രണ്ടുപാലത്ത് ഗുണ്ടാസംഘം വീടാക്രമിച്ചു


തൊടുപുഴ: തൊടുപുഴയ്ക്ക് സമീപം മുതലക്കോടത്ത് ഗുണ്ടാസംഘം വീടാക്രമിച്ചു. വീട്ടിലുണ്ടായിരുന്ന പെണ്‍കുട്ടി ഓടിരക്ഷപെട്ടു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മുതലക്കോടത്തിന് സമീപം രണ്ട് പാലത്ത് താഴെത്തെ തൊട്ടിയില്‍ രവിയുടെ വീടിനു നേരെയാണ് അക്രമണം നടന്നത്. മൂന്ന് കാറുകളിലെത്തിയ സംഘമാണ് 15 പേരോളം വരുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഈ സമയത്ത് രവിയുടെ മകള്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അക്രമികള്‍ വീട്ടിലേയ്ക്ക് അതിക്രമിച്ച് കടന്നപ്പോള്‍ പെണ്‍കുട്ടി പിന്‍വാതില്‍ വഴി പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു. മകളുടെ വിവാഹ ആവശ്യത്തിനായി കരുതി വച്ചിരുന്ന അഞ്ച് പവന്‍ സ്വര്‍ണവും അന്‍പതിനായിരം രൂപയും നഷ്ടപെട്ടതായി രവിയുടെ ഭാര്യ സജി മോള്‍ പറഞ്ഞു. സംഭവത്തില്‍ തൊടുപുഴ പോലീസ് അന്വേഷം ആരംഭിച്ചു.
