Karimannur
വിന്നേഴ്‌സ് പബ്ലിക് സ്‌കൂളിന് 14-ാം തവണയും നൂറുമേനി വിജയം


കരിമണ്ണൂര്‍: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ 14-ാം തവണയും ഉയര്‍ന്ന മാര്‍ക്കോടെ 100 ശതമാനം വിജയം നേടി കരിമണ്ണൂര്‍ വിന്നേഴ്‌സ് പബ്ലിക് സ്‌കൂള്‍ ചരിത്ര നേട്ടം കൈവരിച്ചു. എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ ദേവു സുനീഷ് നടയ്ക്കനാല്‍ 500 മാര്‍ക്കില്‍ 482 മാര്‍ക്കോടെ സ്‌കൂളില്‍ ഒന്നാമതായി. 472 മാര്‍ക്കോടെ അനുഷ്മ അനിലും 469 മാര്‍ക്കോടെ സ്‌നേഹ ഷൈല സാജനും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജര്‍ എം.പി വിജയനാഥന്‍, പ്രിന്‍സിപ്പല്‍ ബേബി കെ.വര്‍ക്കി, പി.ടി.എ പ്രസിഡന്റ് രാജേഷ് തോമസ്, എം.പി.ടി.എ ചെയര്‍പേഴ്‌സണ്‍ ശാലിനി സുദീപ് തുടങ്ങിയവര്‍ അനുമോദിച്ചു.
