Uncategorized
ഇടവെട്ടി ഔഷധസേവ ആചാരപരമായ ചടങ്ങുകൾ മാത്രമായി നടത്തി


ഇടവെട്ടി:എല്ലാ വർഷവും കർക്കിടകം 16 ന് നടത്തി വരാറുള്ള ചരിത്രപ്രസിദ്ധമായ ഇടവെട്ടി ഔഷധസേവ ആചാരപരമായ ചടങ്ങുകൾ മാത്രമായി ആഗസ്റ്റ് 1 ഞായറാഴ്ച്ച നടത്തി . ക്ഷേത്രം മേൽശാന്തി ഹരിനാരായണൻ നമ്പൂതിരി ,പി കെ കെ നമ്പൂതിരിപ്പാട് എന്നിവർ പൂജാ ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ക്ഷേത്രത്തിൽ ധന്വന്തരി പൂജകളും, വിശേഷാൽ വഴിപാടുകളും ഉണ്ടായിരുന്നു.
ക്ഷേത്ര ഭാരവാഹികളായ കൺവീനർ എം ആർ ജയകുമാർ ,പ്രസിഡൻ്റ് വി ബി ജയൻ, സെക്രട്ടറി സിജു ബി പിള്ള ,ഖജാൻജി രവീന്ദ്രൻ മൂത്തേടത്ത് , രാജഗോപാൽ ,മാനേജർ സതീഷ് കെ ആർ മാതൃസമിതി പ്രസിഡൻ്റ് അമ്മിണി പരമേശ്വരൻ ,ജോ: സെക്രട്ടറി ജാനകിയമ്മ ആറ്റുപുറത്ത് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി .
