Uncategorized
ഇടുക്കിയിലെ ഭൂചലനം ആശങ്കാജനകം :സേവ് കേരള ബ്രിഗേഡ്.


ഇടുക്കി: ഇടുക്കിയിലെ ഭൂചലനം ആശങ്കാജനകമെന്ന് സേവ് കേരള ബ്രിഗേഡ്.06-07-2021 ചൊവ്വാഴ്ച രാത്രിയിൽ അനുഭവപ്പെട്ട 3.4 തീവ്രതയിലുള്ള ഭൂമി കുലുക്കം അങ്ങേയറ്റം ആശങ്കയുളവാക്കുന്നതാണെന്ന് സേവ് കേരള ബ്രിഗേഡ് അറിയിച്ചു. 126 വർഷത്തോളം പഴക്കമുള്ള ദുർബലാവസ്ഥയിലുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സമീപ പ്രദേശങ്ങളിലായിരുന്നു ഭൂമി കുലുക്കം ഉണ്ടായത്. ഇനിയൊരു തീവ്രമായ ഭൂമി കുലുക്കമുണ്ടായാൽ മദ്ധ്യ കേരളത്തിലെ 5 ജില്ലകളിലെ ഒന്നരക്കോടി ജനങ്ങളുടെ സ്വത്തും ജീവനുമാണ് ഇതിലൂടെ നഷ്ടമാവുന്നതെന്നും ഇതിനൊരു പരിഹാരമായി നിലവിലുള്ള മുല്ലപ്പെരിയാർ ഡാം ഉടനെ ഡീകമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമ്മിക്കണമെന്നും, അതിനായി തമിഴ്നാടുമായി ചർച്ച നടത്തണമെന്നും മുഖ്യമന്ത്രിയോട് സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് അഡ്വ : റസ്സൽ ജോയി ആവശ്യപ്പെട്ടു.
