Uncategorized

ഇടവെട്ടി ഗ്രാമപഞ്ചായത്തില്‍ ഈസ് ഓഫ് ലിവിങ് സര്‍വ്വേക്ക് തുടക്കം കുറിച്ചു

ഇടവെട്ടി : ഈസ് ഓഫ് ലിവിങ് സര്‍വ്വേയുടെ ഇടവെട്ടി പഞ്ചായത്ത് തല ഉദ്ഘാടനം ഗുണഭോക്താവും ആശ്രയ അംഗവുമായ സാറ മലേപ്പറമ്പിലിന്റെ വസതിയില്‍ നിന്നും വിവര ശേഖരണം നടത്തി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സുനി സാബു യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍ ഇ.കെ. അജിനാസ്, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയപേഴ്‌സണ്‍മാരായ താഹിറ അമീര്‍, മോളി ബിജു, പഞ്ചായത്തംഗങ്ങളായ ലത്തീഫ് മുഹമ്മദ്, അസീസ് ഇല്ലിക്കല്‍, അജ്മല്‍ ഖാന്‍ അസീസ്, സുജാത ശിവന്‍ നായര്‍, സുബൈദ അനസ്, ബിന്ദു ശ്രീകാന്ത്, ബിന്‍സി മാര്‍ട്ടിന്‍, സൂസി റോയി, സീന ഇസ്മായില്‍, രാജമ്മ ബാബു, ഗ്രാമപഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ സമദ് എന്നിവര്‍ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!