Uncategorized
വനമഹോത്സവം കോലാനിയില്‍ മുളംതൈ നട്ട് സമാപിച്ചു


തൊടുപുഴ: വനം വന്യജീവി വകുപ്പ്-സാമൂഹിക വനവത്കരണ വിഭാഗം ഇടുക്കി ഡിവിഷന്‍, ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷനുമായി ചേര്‍ന്ന് ജില്ലയിലെ വനമഹോത്സവപരിപാടിയുടെ സമാപനം കോലാനി തോടിനു സമീപം മുളംതൈ നട്ടുകൊണ്ട് മുനിസിപ്പല്‍ കൗണ്‍സിലര്‍ കവിത വേണു ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ ഫോറസ്ട്രി ഇടുക്കി ഡിവിഷന്‍ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി.കെ. വിപിന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ ഇടുക്കി യൂണിറ്റ് പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജു എസ്. മണ്ണൂര്‍, എസ്. ഹരിദാസ്, ജോസഫ് കുരുവിള, എ.പി. മുഹമ്മമദ് ബഷീര്‍, അബ്ദുള്‍ സമദ്, ജോണ്‍സണ്‍ ജോസഫ്, ജിത്തു ടോമി, കെ.വി. അജി, റെജി പി. തോമസ് എന്നിവര്‍ പങ്കെടുത്തു.
