വാക്‌സിന്‍ സെന്ററുകള്‍ തീരുമാനിച്ചതിലെ അപാകത: നഗരസഭ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരം നടത്തി


തൊടുപുഴ: നഗരസഭയില്‍ വാക്‌സിന്‍ സെന്ററുകള്‍ തീരുമാനിച്ചതിലെ അപാകത പരിഹരിക്കണം എന്നാവശ്യപെട്ട് നഗരസഭാ കാര്യാലയത്തിനു മുന്‍പില്‍ കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സമരം നടത്തി. ധര്‍ണ്ണ സമരം വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ദീപക് ഉല്‍ഘാടനം നിര്‍വഹിച്ചു . 14 ,16 ,17 ,18 ,19 ,20 ,25 ,26 ,27 എന്നീ വാര്‍ഡുകളിലെ വാക്‌സിനേഷന്‍ കാരിക്കോട് നൈനാര്‍ പള്ളി ഹാളില്‍ നിന്നും പാറക്കടവ് പി എച് സി ലേക്ക് മാറ്റിയത് മൂലം സാധാരണക്കാരായ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
500 രൂപ ഓട്ടോ ചാര്‍ജ് നല്‍കി വാക്‌സിനേഷന്‍ സെറ്ററില്‍ എത്തേണ്ട അവസ്ഥ ആണുള്ളത്. കോവിഡ് സാഹചര്യത്തില്‍ സാമ്പത്തിക ബുദ്ധിമുട്ടില്‍ പെട്ടിരിക്കുന്ന പലര്‍ക്കും വാക്‌സിനേഷന് എത്തി ചേരാന്‍ കഴിയാത്ത അവസ്ഥയാനുള്ളത്.
നഗരസഭ തീരുമാനം അംഗീകരിക്കാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുന്നില്ല.പല യോഗങ്ങളിലും ഈ ആവശ്യം കൗണ്‍സിലര്‍മാര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളതാണ്.
മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡിഎംഒ ആയി സംസാരിച്ചുവെങ്കിലും ആരോഗ്യവകുപ്പ് ജീവനക്കാര്‍ അവരുടെ സൗകര്യയാര്‍ത്ഥം ആണ് സെന്ററുകള്‍ തീരുമാനിക്കുന്നത്. ആദ്യ ഡോസ് എടുത്ത് പലര്‍ക്കും സമയം കഴിഞ്ഞിട്ടും രണ്ടാം ഡോസ് എടുക്കാന്‍ സാധിക്കാത്ത അവസ്ഥയും നിലനിക്കുന്നു. ഈ തെറ്റായ തീരുമാനം പിന്‍വലിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ സമരം ശക്തമാക്കാനും കളക്ടര്‍, ഡിഎംഒയും നേരില്‍ കണ്ടു കാര്യങ്ങള്‍ ധരിപ്പിക്കാനും കൗണ്‍സിലര്‍മാരുടെ യോഗം തീരുമാനിച്ചു.
യോഗത്തില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എ കരിം അധ്യക്ഷത വഹിച്ചു,
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ടി.എസ് രാജന്‍, ഷീജ ഷാഹുല്‍, ബിന്ദു പത്മകുമാര്‍, ജോസഫ് ജോണ്‍, സനു കൃഷ്ണന്‍, പി.ജി രാജശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു
