Uncategorized
കെ.ഹരിലാലിന് സോക്കര്‍ സ്‌കൂള്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു


തൊടുപുഴ: നെഹൃ യുവ കേന്ദ്രയുടെ ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനത്തു നിന്നു വിരമിച്ച കെ.ഹരിലാലിന് സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന സോക്കര്‍ സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സ്‌നേഹ ഉപഹാരം നല്‍കി ആദരിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി സ്‌നേഹോപഹാരം സമ്മാനിച്ചു. യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ ഓഫീസര്‍ വി.എസ് ബിന്ദു അധ്യക്ഷത വഹിച്ചു. പി.എ സലിംകുട്ടി, ദേശീയ താരങ്ങളായ മിനി ധനീഷ്, അജിത് ശിവന്‍, ജോര്‍ജ്, അമല്‍ വി.ആര്‍ എന്നിവര്‍ പങ്കെടുത്തു.
