Uncategorized

കോടിക്കുളം കാഞ്ഞിരത്തിങ്കൽ ഐപ്പ് ജോസഫ് (കുഞ്ഞേട്ടൻ-90) നിര്യാതനായി. 

കോടിക്കുളം: കോടിക്കുളം കാഞ്ഞിരത്തിങ്കൽ ഐപ്പ് ജോസഫ് (90) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ. ഭാര്യ പരേതയായ ത്രേസ്യ.മക്കൾ – ജോസ്, ജോയി, മേരി, ജോൺ, ബിന്ദു.മരുമക്കൾ – മേരിക്കുട്ടി, ഷേർളി,തോമസ്, മനോജ്‌, ലില്ലി.

 

കുഞ്ഞേട്ടനെക്കുറിച്ച് കോടിക്കുളം സ്വദേശി ബെന്നി എഴുതിയ കുറിപ്പ് ഇങ്ങനെയാണ് .ഒരു കർഷകന്റെ ജീവിത കഥ … ഒരു ചെറിയ ചരമ വാർത്തയിലൂടെ കാഞ്ഞിരത്തിങ്കൽ കുഞ്ഞേട്ടൻ ഓർമ്മയാവുകയാണ്. കൂടപ്പിറപ്പുകൾക്ക് അവർ അർഹിക്കുന്ന പരിഗണന നൽകുന്ന ഒരു സമൂഹത്തിലാണ് ഇദ്ദേഹം ജീവിച്ചിരുന്നതെങ്കിൽ, ഏറെ ആദരിക്കപ്പെട്ടേനെ. 18 വയസിൽ സർക്കാർ ജോലി ലഭിച്ചാൽ, 56 വയസിൽ റിട്ടയറാകുന്ന ഒരു സംസ്ഥാന ഗവ. ജീവനക്കാരൻ 38 വർഷം ജോലി ചെയ്തിരിക്കും. പക്ഷെ കഴിഞ്ഞ വർഷം വരെ കൃഷി ജോലികൾ ചെയ്തിരുന്ന കുഞ്ഞേട്ടൻ, റിട്ടയർമെൻ്റ് പ്രായത്തിന് ശേഷം 33 വർഷം കൂടി അധ്വാനിച്ചു. സ്വന്തമായി അധികം കൃഷിഭൂമി ഇല്ലായിരുന്നെങ്കിലും കൃഷിഭൂമി പാട്ടത്തിനെടുത്ത് എല്ലാ വർഷവും കപ്പ, ചേന, വിവിധ പച്ചക്കറികൾ ഇവ ഇദ്ദേഹം ധാരാളം കൃഷി ചെയ്ത് വിളയിച്ചിരുന്നു. അദേഹത്തിൻ്റെ കൃഷിയിടം എപ്പോഴും കളകളില്ലാതെ വൃത്തിയായി സൂക്ഷിച്ചിരുന്നു. ഇദ്ദേഹത്തിൻ്റെ പയർ, കൂർക്ക കൃഷി ഏറെ ശ്രദ്ദേയമായിരുന്നു. പുലർകാലം മുതൽ സന്ധ്യവരെയും കഠിനാധ്വാനം ചെയ്തിരുന്നു. സംസാരത്തിൽ ഏറെ രസികനായിരുന്നു ഇദ്ദേഹം. ഒരു നൂറ്റാണ്ടിന് അടുത്ത് താൻ സ്നേഹിച്ച മണ്ണിലേക്ക് മടങ്ങുന്ന കുഞ്ഞേട്ടന് ആദരാജ്ഞലി🙏. കൃഷിയെ ഒരു ജീവിത ചര്യയായി ചിന്തിക്കാത്തവർക്ക് ഈ കുറിപ്പ് പോലും അരോചകമായി തോന്നിയേക്കാം. ബെന്നി..

Related Articles

Back to top button
error: Content is protected !!