Uncategorized
ചെപ്പുകുളത്ത് ജനവാസ മേഖലയിലെ കടന്നല്‍ കൂട് നാട്ടുകാര്‍ക്ക് ഭീഷണി


തൊടുപുഴ: ചെപ്പുകുളത്ത് ജനവാസ മേഖയിലെ കടന്നല്‍ കൂട് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു. പേപ്പാറ റോഡരികിലുള്ള ചെരുവില്‍ ജോയിയുടെ പുരയിടത്തിലെ കൊടിയില്‍ കടന്നല്‍ക്കൂടാണ് ഭീഷണിയാകുന്നത്. ജോയിയുടെ കുടുംബവും അയല്‍ക്കാരും ആശങ്കയിലാണ്. കടന്നല്‍ കൂടു കൂട്ടിയ വിവരം കരിമണ്ണൂര്‍ പോലീസില്‍ അറിയിച്ചെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കാന്‍ പറഞ്ഞതായി നാട്ടുകാര്‍ പറയുന്നു. അടുത്ത നാളില്‍ ചീനിക്കുഴിയില്‍ വച്ച് ഒരാള്‍ കടന്നല്‍ കുത്തേറ്റു മരിച്ച സംഭവും ഉണ്ടായിട്ടുണ്ട്.
