Uncategorized

ചാന്ദ്രദിനാഘോഷം വ്യത്യസ്ത രീതിയില്‍ സംഘടിപ്പിച്ച് അരിക്കുഴ ഗവ. എല്‍.പി. സ്‌കൂള്‍

തൊടുപുഴ: ചന്ദ്രനിലേക്കുള്ള മനുഷ്യന്റെ യാത്ര കുട്ടികള്‍ക്ക് അനുഭവവേദ്യമാക്കി ചാന്ദ്രദിനാഘോഷവുമായി അരിക്കുഴ ഗവര്‍മെണ്ട് എല്‍.പി. സ്‌കൂള്‍. നാലാം ക്ലാസിലെ എല്ലാ കുട്ടികളും ചേര്‍ന്ന് ചന്ദ്രനില്‍ മനുഷ്യന്‍കാലുകുത്തിയത് ചോദ്യോത്തര രൂപത്തില്‍ വിവരിച്ചു. സൗരയൂഥത്തിലെ വിവിധ ഗ്രഹങ്ങളെക്കുറിച്ച് ഇംഗ്ലീഷിലുള്ള അവതരണമായിരുന്നു മൂന്നാം ക്ലാസിലെ കുട്ടികള്‍ നടത്തിയത്. രണ്ടാം ക്ലാസുകാര്‍ ‘തോമാ ചേട്ടന്റെയും അമ്പിളി അമ്മാവന്റെയും’ കഥയുമായെത്തി.

ചന്ദ്രനെക്കുറിച്ചുള്ള കവിതകളായിരുന്നു ഒന്നാം ക്ലാസുകാരുടേത്. എല്ലാ ദിവസവും നടക്കുന്ന ഗൂഗിള്‍ മീറ്റ് അസംബ്‌ളിയുടെ ഭാഗമായി നടന്ന ചാന്ദ്രദിനാലോഷം കെ.എസ്.എസ്.പി വിദ്യാഭ്യാസ വിഷയ സമിതി എര്‍ണാകുളം ജില്ലാ കണ്‍വീനര്‍ സി.കെ.സോമന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സി.കെ. ലതീഷ് അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ ഇന്‍ ചാര്‍ജ് സീമ വി.എന്‍ സ്വാഗതവും സിനി.ടി. ശ്രീധര്‍ നന്ദിയും പറഞ്ഞു. അയന. പി.ആര്‍, അധ്യാപകരായ സിസി.കെ. ജോസഫ്, സോനു .കെ. ദിവാകരന്‍, അനുമോള്‍ ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശൂന്യാകാശം, ശൂന്യാകാശ യാത്ര,

പേടകം നിര്‍മ്മിക്കാന്‍ ഉണ്ടായ സാഹചര്യം എല്ലാം കുട്ടികള്‍ ശ്രദ്ധയോടെ കേട്ടിരുന്നു.

ചന്ദ്ര യാത്രയില്‍ മനുഷ്യന്‍ ഓരോ പ്രാവശ്യവും പരാജയപ്പെടുമ്പോഴും ചിലന്തിവലയുടെ സിദ്ധാന്തം വച്ചുകൊണ്ട് വീണ്ടും അതിന്റെ പൂര്‍ത്തീകരണത്തിനായി പ്രേമിച്ചു കൊണ്ടിരുന്ന മനുഷ്യനാണ് അവസാനം ചന്ദ്രനിലിറങ്ങിയതെന്ന് സോമന്‍ സാര്‍ പറഞ്ഞപ്പോള്‍ കുട്ടികളോടൊപ്പം ചാന്ദ്രയാത്ര നടത്തിയതിനെ അനുഭവമായിരുന്നു എല്ലാവര്‍ക്കും .

ശൂന്യാകാശത്ത് ഭൂമിയില്‍ നിന്നും എത്രമാത്രം വ്യത്യസ്തമായ ഒരു അന്തരീക്ഷം ആണെന്നതും കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. ചന്ദ്രനിലെത്തിയ മനുഷ്യന്‍ അവിടുത്തെ കല്ലുകള്‍, കുഴി, അഗാധമായ ഗര്‍ത്തങ്ങള്‍, മലകള്‍ എന്നിവയുടെ ഫോട്ടോ എടുക്കുകയും അത് വീണ്ടും പഠന വിധേയമാക്കുകയും ചെയ്തതും വിവരിച്ചു.

Related Articles

Back to top button
error: Content is protected !!