Uncategorized

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ  “മക്കള്‍ക്കൊപ്പം ” പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച അരിക്കുഴയിൽ

തൊടുപുഴ: ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ “മക്കള്‍ക്കൊപ്പം ” പദ്ധതി ഉദ്ഘാടനം വെള്ളിയാഴ്ച അരിക്കുഴയിൽ നടക്കും.കോവിഡിന്റെ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് കരുതലും സ്‌നേഹവും ഉറപ്പാക്കുന്നതിനും പഠനപിന്തുണ നൽകുന്നതിനുമായി രക്ഷിതാക്കളെ പ്രാപ്തരാക്കുന്നതിനായി ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ ജില്ലാപഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന്ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ആറിന് അരിക്കുഴ ഗവ.എല്‍.പി സ്‌കൂളില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് അധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ടി.ഉഷാകുമാരി , വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി.എന്‍.മോഹനന്‍, പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എം.ലതീഷ്, കെ.പി.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പി.എന്‍.സന്തോഷ്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.രമേശ്, എം.തങ്കരാജ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഉപഡയറക്ടര്‍ വി.എ.ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.എം.കെ.ലോഹിതദാസ്, എസ്.എസ്.കെ ജില്ലാ പ്രോജക്റ്റ് ഓഫീസര്‍ ഡി.ബിന്ദുമോള്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ.ബിനുമോന്‍, സി.ഡബ്ല്യു.സി ചെയര്‍മാന്‍ പ്രഫ. ജോസഫ് അഗസ്റ്റിന്‍, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, അരിക്കുഴ സ്കൂൾ

ഹെഡ്മാസ്റ്റര്‍ വി.എന്‍.സീമ തുടങ്ങിയവര്‍ പങ്കെടുക്കും. പത്രസമ്മേളനത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.ഡി. അഗസ്റ്റിന്‍, സെക്രട്ടറി വി.വി.ഷാജി, കണ്‍വീനര്‍ ടി.എം.സുബൈര്‍, സി.കെ. ലതീഷ്, ടോം ലൂക്കോസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!