Uncategorized

കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് സ്‌കൂളില്‍ മൊബൈല്‍ ചലഞ്ച്

കല്ലാനിക്കല്‍: ഓണ്‍ലൈന്‍ പഠനത്തിനായി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അര്‍ഹരായ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാ. കുര്യാക്കോസ് കൊടകല്ലില്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ മാത്യു, ഹെഡ്മാസ്റ്റര്‍ ടോമി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഫാ.പോള്‍ ഇടത്തൊട്ടി, അധ്യാപിക ബിന്‍സി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരും അനധ്യാപകരും പി.ടി.എയും സഹകരിച്ചാണ് ഫോണുകള്‍ നല്‍കിയത്.

Related Articles

Back to top button
error: Content is protected !!