Uncategorized
എ പ്ലസ് നേടിയവരെ എം.എസ്.എഫ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റി ആദരിച്ചു


തൊടുപുഴ: എസ്.എസ്.എല്‍.സി, പ്ല സ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ എം.എസ്.എഫ് കുമാരമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. പ്രസിഡന്റ് സി.കെ മുനീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അബ്ബാസ് ഉദ്ഘാടനം ചെയ്തു. ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അലിയാര്‍ കാവിശേരി, എസ്.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി പി.എം.എ റഹീം, യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് നിസാര്‍ പഴേരി, ഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസര്‍,വാര്‍ഡ് മെമ്പര്‍ ലൈലാ കരിം, ഉമ്മര്‍ കളായത്തിങ്കല്‍, ,അബ്ദുള്‍ റഹ്മാന്‍ മലയില്‍, മക്കാര്‍ പഴേരി, എം.യു ജമാല്‍, റസാഖ് കുഴിപ്പിള്ളില്‍, റംസല്‍ റഹീം, ആഷിഖ് ജബ്ബാര്‍ എന്നിവര്‍ പങ്കെടുത്തു.
