Uncategorized

കട്ടപ്പനയില്‍ ദുരൂഹ സാഹചര്യത്തില്‍  ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: കട്ടപ്പനയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുന്തളംപാള പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലു (14) ആണ് മരിച്ചത്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുകയാണ് സുരേഷ്. വ്യാഴാഴ്ച സുരേഷിന് ഉച്ചയ്ക്കുള്ള ഭക്ഷണവുമായി ശാലുവിന്റെ അമ്മ കട്ടപ്പനയ്ക്ക് പോയി തിരികെയെത്തിയപ്പോഴാണ് കുട്ടിയെ വീടിന്റെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇവരുടെ ഏക മകളാണ് ശാലു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കട്ടപ്പന പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!