Uncategorized

കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ നിന്നുമുള്ള അറിയിപ്പ്

കുമാരമംഗലം : കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ കോവിഡ് 19 പ്രതിവാര ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (TPR) 15 ശതമാനത്തിൽ മുകളിലായതിനാൽ

ഗുരുതര വ്യാപന പ്രദേശങ്ങളുടെ കാറ്റഗറി D  -യിൽ ഉൾപ്പെടുത്തി ബഹു.ജില്ലാ കളക്ടർ ഉത്തരവായിട്ടുളളതാണ്. ആയതിനാൽ TPR അഥവ ടെസ്റ്റ് പോസിറ്റീവ് നിരക്ക് കുറയുന്നതുവരെ കുമാരമംഗലം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ്ണ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ബാധകമാണെന്ന് അറിയിച്ചു കൊളളുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി 01/08/2021 വരെ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുളള അവശ്യസാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രം രാവിലെ 11 മുതൽ വൈകിട്ട് 5 മണിവരെ തുറന്ന് പ്രവർത്തിപ്പിക്കാവു . മറ്റ് സ്ഥാപനങ്ങളോ കടകളോ തുറന്ന് പ്രവർത്തിപ്പിക്കാൻ പാടില്ല. ഹോട്ടലുകളും റസ്റ്റോറന്റുകളിലും പാഴ്സൽ സർവ്വീസ് മാത്രമെ അനുവദിക്കൂ. എല്ലാ തരത്തിലുമുളള നാഷണലൈസ്ഡ്/സഹകരണ/ഷെഡ്യൂൾഡ് ബാങ്കുകളും 25 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വച്ച് ദിവസവും പ്രവർത്തനം രണ്ട് ആളുകളെ മാത്രമെ ടി സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കാൻ പാടുളളു .ഈ നിയന്ത്രണങ്ങൾക്ക് പുറമെ ഇനിയൊരു സർക്കാർ ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ ശനിയാഴ്ചകളിലും ഞായറാഴ്ചകളിലും സമ്പൂർണ്ണ ലോക്ഡൌൺ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുളള അവശ്യസാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രം ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ തുറന്ന് പ്രവർത്തിപ്പിക്കാം. ഈ ദിവസങ്ങളിൽ ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുവാൻ പാടില്ല. നിരോധനങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐ.പി.സി. ദുരന്ത നിവാരണ നിയമം/പകർച്ച വ്യാധി നിയമം എന്നിവ വ്യവസ്ഥ ചെയ്യുന്ന നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. പൊതു ജനാരോഗ്യത്തേയും ദുരന്ത നിവാരണത്തേയും കണക്കിലെടുത്ത് ഇക്കാര്യത്തിൽ വിട്ടു വീഴ്ചകൾ അനുവദിക്കില്ല. നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ സെക്ടർ മജിസ്ട്രേറ്റുമാർ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട പോലീസ് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യുന്നതും,ബന്ധപ്പെട്ട പോലീസ് വകുപ്പ് കർശന നിയമ നടപടികൾ സ്വീകരിക്കുന്നതുമാണ്. കോവിഡ് വ്യാപനം തടയുന്നതിനുളള മുൻകരുതലിന്റെ ഭാഗമായാണ് സമ്പൂർണ്ണ ലോക്ക് ഡൌൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നടപടികളുമായി പൂർണ്ണമായും എല്ലാവരും സഹകരിക്കണമെന്ന് കുമാരമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷെമീന നാസർ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!