Uncategorized
ഒളമറ്റം ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ഷഷ്ഠി വ്രതാനുഷ്ടാനം വ്യാഴാഴ്ച


തൊടുപുഴ: ഒളമറ്റം ഉറവപ്പാറ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഷഷ്ഠിവ്രതാനുഷ്ടാനവും ഷഷ്ഠിപൂജയും വ്യാഴാഴ്ച പ്രത്യേക വിശേഷാല്‍ പൂജകളോടും അര്‍ച്ചനകളോടും കൂടി നടക്കും. ക്ഷേത്രം മേല്‍ശാന്തി പുതുക്കുളം ദിനേശന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിക്കും. രാവിലെ ആറിന് ഗണപതിഹോമം, ഏഴിന് വിശേഷാല്‍ പൂജകള്‍, 10 ന് ഷഷ്ഠിപൂജ. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാവിലെ ഏഴുമുതല്‍ 10 വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.
