Muthalakodam
പെന്‍ഷനേഴ്സ് അസോസിയേഷന് മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു


തൊടുപുഴ: ഓണ്‍ലൈന്‍ പഠനത്തിന് വിഷമം നേരിടുന്ന കുട്ടികള്‍ക്ക് പെന്‍ഷനേഴ്സ് അസോസിയേഷന് മുതലക്കോടം എസ്.എച്ച്. ഗേള്‍സ് ഹൈസ്കൂളില്‍ മൊബൈല്‍ ഫോണ്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷഹന ജാഫര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഗസ്റ്റിയന് ജോസഫ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സനു കൃഷ്ണന് കെ.എസ്.എസ്.പി.എ ഭാരവാഹികളായി ടി.ജെ. പീറ്റര്‍, ഐവാന്‍ സെബാസ്റ്റിയന്, ഗര്‍വാസീസ് കെ. സഖറിയാസ്, വി.എസ്. മുഹമ്മദ്, കെ.എസ്. ഹസന്‍കുട്ടി, കെ.എന്‍. ശിവദാസ് എന്നിവര്‍ പങ്കെടുത്തു. കോവിഡ് രോഗ പരിചരണത്തിനായി ജില്ലാ ആശുപത്രിയിലേക്കുള്ള സഹായ സാമഗ്രികള്‍ കെ.എസ്.എസ്.പി.എ തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി ആശുപത്രി അധികൃതരെ ഏല്പിച്ചു.
