Karimannur

യുഡ‍ിഎഫിന്റെ രാഷ്ട്രീയ നാടകം വിലപ്പോവില്ല; കരിമണ്ണൂർ പഞ്ചായത്ത് ഭരണസമിതി

കരിമണ്ണൂർ: വ്യാജ കത്ത് ഉണ്ടാക്കി പഞ്ചായത്ത് പ്രസിഡന്റിനെ കൊണ്ട് ബലമായി ഒപ്പിടീക്കാൻ ശ്രമിക്കുകയും ഭീഷണിപ്പെടുത്തി തടഞ്ഞ് വെയ്ക്കുകയും ചെയ്ത യുഡിഎഫ് അംഗങ്ങൾ തെറ്റ് മനസ്സിലാക്കി തിരുത്താൻ തയ്യാറാകണമെന്ന് പ്രസിഡന്റ് റെജി ജോൺസണും, വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാടനും ആവശ്യപ്പെട്ടു. കരിമണ്ണൂരിൽ ട്രഷറിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കാനുള്ള നടപടികൾ ഭരണ സമിതി സ്വീകരിച്ചു വരുകയാണ്. എന്നാൽ, അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റുന്നതിനായി യുഡിഎഫ് അംഗങ്ങൾ നടത്തുന്ന രാഷ്ട്രീയ നാടകത്തിന്റെ ഭാഗമായിട്ടാണ് വ്യാജകത്ത് ഉണ്ടാക്കി ടൗൺ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ മൂന്ന് വനിത അംഗങ്ങൾ ബലമായി വ്യാജകത്തിൽ ഒപ്പിടീക്കാൻ പ്രസി‍ഡിന്റിനെ നിർബന്ധിച്ചത്. ഇത് ചോദ്യം ചെയ്ത പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയും തടയുകമായിരുന്നു. ഇതിന് ശേഷം നടന്ന പഞ്ചായത്ത് കമ്മിറ്റിയിൽ എട്ട് ഭരണ കക്ഷി അംഗങ്ങൾ ഒപ്പിട്ട് നൽകിയതു പ്രകാരം പ്രശ്നം അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇരുപതാമതായി അജണ്ടയിൽ ഉൾപ്പെടുത്തിയ വിഷയം ആദ്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കമ്മിറ്റിയിൽ ബഹളം വെയ്ക്കുകയും ഭരണകക്ഷി അംഗങ്ങളോടും പ്രസിഡന്റിനോടും മോശമായി പെരുമാറുകയുമായിരുന്നു. തുടർന്ന് കൗൺസിൽ ഹാളിൽ സത്യാഗ്രഹ സമരം നടത്തിയ പ്രതിപക്ഷ അംഗങ്ങളുമായി യുഡിഎഫിന്റെയും എൽഡിഎഫിന്റെയും നേതാക്കൾ ചർച്ച നടത്തി പ്രശ്നം അവസാനിപ്പിച്ചു. തുടർന്ന സമൂഹമാധ്യമങ്ങളിലൂടെ പ്രസിഡ‍ന്റിനെയും ഭരണ കക്ഷി അംഗങ്ങളെയും അപമാനിക്കുന്ന തരത്തിലുള്ള പ്രചരമാണ് പ്രതിപക്ഷ അംഗങ്ങൾ നടത്തിയത്. തങ്ങൾക്ക് പറ്റിയ തെറ്റ് മനസ്സിലാക്കി മാപ്പ് പറഞ്ഞ ശേഷം സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ദുഷ്പ്രചരണം യുഡിഎഫിന്റെ പാപ്പരത്തമാണ് തെളിയിക്കുന്നതെന്ന് പ്രസിഡന്റ് റെജി ജോൺസണും വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാടനും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!