Uncategorized
പുതുപ്പരിയാരം സഹകരണ ബാങ്കില്‍ വിദ്യാ തരംഗിണി ഉദ്ഘാടനം നടത്തി


പുതുപ്പരിയാരം: പ്രാഥമിക സഹകരണ സംഘങ്ങളിലെ അംഗങ്ങളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനാവശ്യത്തിനുള്ള മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി പലിശ രഹിത വായ്പാ പദ്ധതിയായ വിദ്യാ തരംഗിണിയുടെ ഉദ്ഘാടനം പുതുപ്പരിയാരം സഹകരണ ബാങ്കില്‍ നടത്തി. ആദ്യ അപേക്ഷകയായ അംഗത്തിന് വായ്പാ പദ്ധതിയില്‍ ഉള്‍പെടുത്താതെ സൗജന്യമായി മൊബൈല്‍ ഫോണ്‍ ബാങ്ക് പ്രസിഡന്റ് അഡ്വ. ജോര്‍ജ് മാത്യു കാരാമയില്‍ കൈമാറി. വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ബാങ്ക് ഭരണ സമിതി അംഗം ബോസ് തളിയംചിറ നിര്‍വഹിച്ചു. സംഘം ഓഡിറ്റര്‍ യു.എം ഷാജി, സെക്രട്ടറി ജെന്‍സി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
