സച്ചാര്‍ സമിതി റിപ്പോര്‍ട്ട് : മുസ്ലിംലീഗ് നില്‍പ് സമരം നടത്തി


മുതലക്കോടം: സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃതൃത്തില്‍ ശാഖാതലങ്ങളില്‍ നില്‍പ് സമരം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ടി.എം സലിം ഉദ്ഘാടനം ചെയ്തു. പറഞ്ഞു. സച്ചാര്‍ സമിതി റിപ്പോര്‍ട്ട് അട്ടിമറിക്കെതിരെ മുസ്ലിം ലീഗ് തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്യത്തില്‍ ശാഖാതലങ്ങളില്‍ സംഘടിപ്പിച്ച നില്‍പ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംഘപരിവാര്‍ ശക്തികളെപോലും നാണിപ്പിക്കുന്ന രീതിയില്‍ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ പിണറായി ഗവണ്‍മെന്റ് ശ്രമിക്കുകയാണന്നും, കോടതി വിധിയുടെ മറവില്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണന്നും അദ്ധേഹം പറഞ്ഞു. സംവരണത്തിന്റെ പേര് പറഞ്ഞ് സാമുദായിക സൗഹാര്‍ദ്ധം നിലനില്‍ക്കുന്ന കേരളത്തില്‍ ഭിന്നതയുണ്ടാക്കാന്‍ ഇടത് സര്‍ക്കാര്‍ ശ്രമിക്കണ്ടന്നും, മറ്റ് മതസ്തരുടെ അവകാശങ്ങള്‍ക്ക് പോറലേല്‍ക്കാതെ മുസ്ലിം മത വിഭാഗത്തിന്റെ അവകാശത്തിനു വേണ്ടി പോരാടാന്‍ മുസ്‌ലിം ലീഗ് മുന്നിലുണ്ടന്നും അദ്ധേഹം പറഞ്ഞു. മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ നീതി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നിയമം നിര്‍മിക്കണമെന്നും, ബാഹ്യ സമ്മര്‍ദ്ധങ്ങള്‍ക്ക് കീഴടങ്ങുന്ന സമീപനം അവസാനിപ്പിക്കണമെന്നും അദ്ധേഹം പറഞ്ഞു. പ്രതിഷേധ സമരത്തില്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി എച്ച് സുധീര്‍ മുഖ്യ പ്രഭാഷണം നടത്തി. സമരത്തിന് നേതാക്കളായ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി എം നിസാമുദ്ദീന്‍, എം പി സലിം, പി ഇ നൗഷാദ്, സി പി ബാവക്കുട്ടി, പി ഇ ബഷീര്‍, പി കെ അനസ്, എം എം അബ്ദുല്‍ കരീം, ബാവ അലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി
