Uncategorized

പൈനാവ് കേന്ദ്രീയ വിദ്യാലയത്തിൽ സീറ്റ് ഒഴിവ്

ഇടുക്കി : പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസില്‍ സംവരണ വിഭാഗത്തില്‍ (എസ്.സി, എസ്.ടി, എസ്.ജി.സി, ആര്‍.ടി.ഇ ആന്‍ഡ് ഡിഎ) ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. കൂടാതെ രണ്ടാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെ എല്ലാ വിഭാഗത്തിലും ഒഴിവുകള്‍ ഉണ്ടെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. താത്പര്യമുളള മാതാപിതാക്കള്‍ ജൂലൈ 28 വൈകിട്ട് 4 മണിക്കുളളില്‍ വിദ്യാലയത്തില്‍ നിന്നു ലഭിക്കുന്ന അപേക്ഷ ഫോറം വഴി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാലയ വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://painavu.kvs.ac.in ഫോണ്‍- 94958000741, 9446132843, 9497505303

Related Articles

Back to top button
error: Content is protected !!