Uncategorized

കരിങ്കുന്നത്ത് ജനകീയാസൂത്രണ  പദ്ധതിയുടെ രജത ജൂബിലി

കരിങ്കുന്നം: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ രജത ജൂബിലി ഒരുവര്‍ഷത്തേക്ക് ആഘോഷിക്കുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോജി തോമസ് എടാമ്പുറം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഷൈബി ജോണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുന്‍ ജനപ്രതിനിധികളേയും കെ.ആര്‍.പി മാരേയും ഡി.ആര്‍.പിമാരേയും ഉള്‍പ്പെടെ 11 പേരെ ആദരിച്ചു. കെ.കെ. തോമസ്, സ്മിതാ സിറിയക്ക്, ഷീബാ ജോണ്‍, ബേബിച്ചന്‍ കൊച്ചുകരൂര്‍, ടിന്റു ജോസ്, സെലിന്‍ സുനില്‍, എല്‍സമ്മ സെബാസ്റ്റിയന്‍, സ്വപ്ന ജോയല്‍, ബീന പയസ്, ഹരിദാസ് ഗോപാലന്‍, അജിമോന്‍ കെ.എസ്, പഞ്ചായത്ത് സെക്രട്ടറി ഷാജാ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!