Uncategorized
തുടങ്ങനാട് കര്‍മ്മലീത്താ മഠാംഗമായ സിസ്റ്റര്‍ ജോസഫാ നിര്യാതയായി


തുടങ്ങനാട്: കര്‍മ്മലീത്താ മഠാംഗമായ സിസ്റ്റര്‍ ജോസഫാ (92) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.45 ന് മഠം ചാപ്പലില്‍ ആരംഭിച്ച് തുടങ്ങനാട് ഫൊറോന പള്ളിയില്‍ നടക്കും. മൃതദേഹം ഞായറാഴ്ച രാവിലെ ഒന്‍പതിന് മഠത്തില്‍ കൊണ്ടുവരും. പരേത നെടിയകാട് തേവര്‍കുന്നേല്‍ പരേതരായ കുര്യാക്കോസ് – അന്നമ്മ ദമ്പതികളുടെ മകളാണ്. തുടങ്ങനാട്, കുറവിലങ്ങാട്, മുട്ടുചിറ, പ്രവിത്താനം, മുത്തോലി എന്നീ മഠങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങള്‍: അന്നമ്മ, സിസ്റ്റര്‍ തെരേസ മാര്‍ട്ടിന്‍, പരേതരായ ടി.കെ ജോസഫ്, ടി.കെ മാത്യു.
