Uncategorized

കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ ആഘോഷിച്ചു 

തൊടുപുഴ: കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മെറിറ്റ് ഡേ നടത്തി. എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിന് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിച്ചു. സഹോദരിമാരായ മരുതുംച്ചുവട്ടില്‍ ബക്‌സീന സജി എസ്.എസ്.എല്‍.സിക്കും, എക്‌സിബ സജി പ്ലസ്ടുവിനും ഒരേ വര്‍ഷംതന്നെ എ പ്ലസ് നേടിയത് ഇരട്ടി മധുരമായി. ഫാ. ജോസഫ് പുത്തന്‍കുളം മൊബൈല്‍ ഫോണ്‍ നല്‍കി ഇവരെ അനുമോദിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ബിജോയ് മാത്യു, മാനേജര്‍ ഫാ. മാത്യു തേക്കുംകാട്ടില്‍, സ്‌കൂള്‍ മാനേജര്‍ ഫാ.കുര്യാക്കോസ് കൊടകല്ലില്‍, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൌഷാദ്, പ്രിന്‍സിപ്പല്‍ ഡോ.സാജന്‍ മാത്യു, ഹെഡ്മാസ്റ്റര്‍ ടോമി ജോസഫ്, സ്റ്റാഫ് സെക്രട്ടറി ഫാ. പോള്‍ ഇടത്തൊട്ടി, പി.ടി.എ പ്രസിഡന്റ് ഷാജി ഓലിക്കല്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി മാത്യുസ് ജോസ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!