കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിവിധ ക്ലബുകളുടെ ഉദ്ഘാടനം നടത്തി


കരിമണ്ണൂര്‍: സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നടത്തി. ആയുര്‍വേദ ചികിത്സാ വിദഗ്ധന്‍ ഡോ. സതീഷ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ റവ. ഡോ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, ഹെഡ്മാസ്റ്റര് സജി മാത്യു, പി.ടി.എ പ്രസിഡന്റ് ലിയോ കുന്നപ്പിള്ളി, സീനിയര്‍ അധ്യാപിക ഷേര്‍ലി ജോണ്‍ വടക്കേക്കര, വിദ്യാരംഗം കണ്‍വീനര്‍ സിസ്റ്റര്‍ നിസ്തുല എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും നടത്തി. സ്റ്റാഫ് സെക്രട്ടറി ജോളി മുരിങ്ങമറ്റം, ഐ.ടി കോ-ഓര്‍ഡിനേറ്റര്‍ ജോ മാത്യു, അധ്യാപകരായ ഷൈനി സേവിയര്‍, സാബു ജോസ്, സിസ്റ്റര്‍ റാണി, രസികപ്രിയ എസ്. നാഥ്, ബെറ്റി സെബാസ്റ്റിയന്, സിജി ജോര്‍ജ്, അല്‍ഫോന്‍സാ വര്‍ക്കി എന്നിവര്‍ നേതൃത്വം നല്കി.
