Kudayathoor
എം.വി.ഐ.പി സ്ഥലത്ത് തേക്കുതടി നിക്ഷേപം കടത്തിക്കൊണ്ടു വന്നതായി സൂചന


തൊടുപുഴ: കുടയത്തൂരിൽ എം.വി.ഐ.പിയുടെ സ്ഥലത്ത് തേക്കുതടി കൂട്ടിയിട്ടിരിക്കുന്നതു സംബന്ധിച്ച് സംശയം ഉന്നയിച്ച് നാട്ടുകാര്‍. കടത്തിക്കൊണ്ടു വന്നതായാണ് സൂചന. കുടയത്തൂര്‍ തടിമില്ലിന് സമീപം എം.വി.ഐ.പി യുടെ സ്ഥലത്താണ് തേക്കുതടി ചെറു കഷണങ്ങളായി മുറിച്ചു കൂട്ടിയിട്ടിരിക്കുന്നത്. തടി പാലക്കാട് നിന്നും നിയമാനുസൃതമായി കൊണ്ടുവന്നതാണെന്നും എല്ലാ രേഖകളും ഉണ്ടെന്നും മുട്ടം റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി. എന്നാല്‍ നിയമനുസൃതം എത്തിച്ച തടി എം.വി.ഐ.പി യുടെ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്നത് സംബന്ധിച്ച അവ്യക്തത നീക്കാന്‍ ഉദ്യോഗസ്ഥരും തയാറാകുന്നില്ല.
