Uncategorized

ഒളമറ്റത്ത് പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്ന ആവിശ്യവുമായി സിപിഎം നേതാക്കൾ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി 

തൊടുപുഴ: മഹാപ്രളയത്തിൽ തകർന്ന ഒളമറ്റത്തെ തൂക്കുപ്പാലത്തിന് പകരം പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്ന ആവിശ്യവുമായി സിപിഐ എം നേതാക്കൾ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. സിപിഐ എം തെക്കുംഭാഗം ലോക്കൽ കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച തൊടുപുഴയിലെത്തിയ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ നേരിൽ കണ്ട് നിവേദനം കൈമാറിയത്. ഇടവെട്ടി ഗ്രാമ പഞ്ചായത്തിനെയും, തൊടുപുഴ നഗരസഭയയെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന തൂക്കുപ്പാലം 2018ലെ പ്രളയത്തിലാണ് തകർന്നത്.പുഴയിൽ ഉണ്ടായ ശക്തമായ ഒഴുക്കിൽ എത്തിയ മരം ഇടിച്ചാണ് പാലം തകർന്നത് പാലം തകർന്നതോടെ തെക്കുംഭാഗം പ്രദേശത്തെ നിരവധി വിദ്യാർത്ഥികൾക്ക് അടക്കമുള്ളവർക്ക് യാത്രാക്ലേശം നേരിടാൻ തുടങ്ങി.പുഴക്ക് കുറുകെയുള്ള തൂക്കുപാലത്തിലൂടെ സഞ്ചരിച്ച് മൂലമറ്റം റൂട്ടിൽ എത്തിയായിരുന്നു ഇവരിലേറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അടക്കം പോയിരുന്നത്.പാലം തകർന്നത്തോടെ ബസ് സർവീസ് തീരെയില്ലാത്ത പ്രദേശത്ത് താമസിക്കുന്ന ഇവരിലേറെയും ദുരിതക്കയത്തിലായി.

 

തുടർന്ന് സിപിഐ എം തൊടുപുഴ ഏരിയ കമ്മിറ്റി നടത്തിയ ഇടപെടലിനെ തുടർന്ന് മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ഇവിടെ പാലം നിർമ്മിക്കുന്നതിന് 40ലക്ഷം രൂപ അനുവദിച്ചിരുന്നു . തൂക്കുപ്പാലത്തിന് പകരം വലിയ വാഹനങ്ങളടക്കം സഞ്ചരിക്കാൻ കഴിയുന്ന നിലവാരത്തിലുള്ള പുതിയ കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്നാണ് സിപിഐ എം തെക്കുംഭാഗം ലോക്കൽ കമ്മിറ്റി നൽകിയിരിക്കുന്ന നിവേദനത്തിലെ ആവിശ്യം.

 

സിപിഐ എം തെക്കുംഭാഗം ലോക്കൽ സെക്രട്ടറി തോമസ് വർക്കി, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അജയ് ചെറിയാൻ, ലോക്കൽ കമ്മറ്റി അംഗം പി എൻ കേശവൻ തുടങ്ങിയവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്

Related Articles

Back to top button
error: Content is protected !!