Vannappuram

വണ്ണപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം: കേരളകോണ്‍ഗ്രസ് എം 

വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന് കേരള കോണ്‍ഗ്രസ് വണ്ണപ്പുറം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തൊടുപുഴ നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ വണ്ണപ്പുറത്ത് സര്‍ക്കാര്‍ ആശുപത്രി വേണമെന്ന ജനങ്ങളുടെ ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. മുള്ളരിങ്ങാട്, ബ്‌ളാത്തികവല, പട്ടയക്കുടി,മുണ്ടന്‍മുടി തുടങ്ങിയ മേഖലയില്‍നിന്നും ജനങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് തൊടുപുഴ, മൂവാറ്റുപുഴ , പൈനാവ് എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തുന്നത്. ആദിവാസി, പട്ടികജാതി മറ്റു പിന്നോക്ക വിഭാഗങ്ങള്‍ അധിവസിക്കുന്ന മലയോരമേഖലയിലെ ജനങ്ങള്‍ക്ക് മതിയായ ചികിത്സ ലഭിക്കാന്‍ വണ്ണപ്പുറത്ത് താലൂക്ക് ആശുപത്രി അത്യന്താപേക്ഷിതമാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂലമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എംഎല്‍എയും ഇക്കാര്യത്തില്‍ മുന്‍കൈഎടുക്കണമെന്നും കേരള കോണ്‍ഗ്രസ് എം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം പാര്‍ട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോജോ അറയ്ക്കക്കണ്ടം അധ്യക്ഷത വഹിച്ചു. നേതാക്കളായ അഗസ്റ്റിന്‍ വട്ടക്കുന്നേല്‍, ജയകൃഷ്ണന്‍ പുതിയേടത്ത്, ജോണ്‍ കാലായില്‍, ജോസ് നെല്ലാനിക്കാട്ട്, പി.ജി.ജോയ്, സുരേന്ദ്രന്‍ പി ജി, മനോജ് മാമല, ഡെന്‍സില്‍ വെട്ടിക്കുഴി ചാലില്‍, തങ്കച്ചന്‍ മേട്ടുംപുറം, തോമസ് തെങ്ങും തോട്ടം, അപ്പച്ചന്‍ കുഴിയംപ്‌ളാവില്‍, ജോയ് പീറ്റര്‍, ടോമി തോയലില്‍,ഷിബു പോത്തനാംമൂഴി,ഷിബു.പി.ഒ,ജെക്‌സണ്‍ ജോര്‍ജ്,സിനു എ. സി, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!