വഴിത്തലയിൽ ജലവിതരണ പൈപ്പ് പൊട്ടി മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരം കാണാത്ത അധികൃതർക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി നാട്ടുകാർ


തൊടുപുഴ: ജലവിതരണ പൈപ്പ് പൊട്ടി മാസങ്ങൾ പിന്നിട്ടിട്ടും പരിഹാരം കാണാത്ത അധികൃതർക്കെതിരെ പ്രതിഷേധത്തിന് ഒരുങ്ങി നാട്ടുകാർ . മണക്കാട് പഞ്ചായത്തിലെ വഴിത്തലപാറയിൽ നിന്നും പെരിയാമ്പ്ര പമ്പ് ഹൗസിലേക്ക് പോകുന്ന വഴിയിലാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്.എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും അധികാരികൾ പരിഹരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് പ്രദേശവാസികൾ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.പഞ്ചായത്ത് അധികാരികൾക്ക് ഉൾപ്പെടെ നിരവധി തവണ നാട്ടുകാർ പരാതി ഉന്നയിച്ചെങ്കിലും നാളിതുവരെ നടപടിയായിട്ടില്ല എന്ന് നാട്ടുകാർ പറഞ്ഞു.പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരം അനാസ്ഥമൂലം ലക്ഷകണക്കിന് ലിറ്റർ കുടിവെള്ളമാണ് ഇവിടെ പാഴായികൊണ്ടിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകാനുള്ള നീക്കത്തിലാണ് നാട്ടുകാർ.
