Uncategorized
ഉടുമ്പന്നൂര്‍ യുവജനസമാജം ലൈബ്രറിയില്‍ ജാഗ്രതാ സദസ് നടത്തി


ഉടുമ്പന്നൂര്‍: യുവജനസമാജം ലൈബ്രറിയില്‍ സ്ത്രീ സുരക്ഷാ ക്യാമ്പയിന്റെ ഭാഗമായി ജാഗ്രതാ സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ മുന്‍ ജില്ലാ സെക്രട്ടറി ടി.എം.സുബൈര്‍ വിഷയം അവതരിപ്പിച്ചു. സുലൈഷ സലിം അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി വി.കെ.രാജീവ്, ബാലവേദി പ്രസിഡന്റ് കൃഷ്ണപ്രിയ.എസ്, പഞ്ചായത്ത് അംഗം ശ്രീമോള്‍ ഷിജു, ലൈബ്രറി പ്രസിഡന്റ് കെ.ജി.സുകുമാരന്‍, ശാലു ശശി, അഭിരാമി രാജ് എന്നിവര്‍ പ്രസംഗിച്ചു.
