ChuttuvattomMuttom

തോട്ടുങ്കര പൗരാവലി മന്ത്രി റോഷി അഗസ്റ്റിനെ അനുമോദിച്ചു

മുട്ടം: പെരുമറ്റം – ഇടപ്പള്ളി -തോട്ടുങ്കര ബൈപാസ് റോഡ് യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുകള്‍ നടത്തുന്ന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെ തോട്ടുങ്കര പൗരാവലി അനുമോദിച്ചു. ബൈപാസ് ആവശ്യത്തിന് വേണ്ടി തോട്ടുങ്കര ലക്ഷം വീട് കോളനി പ്രദേശത്തെ ഭൂമി ഏറ്റെടുക്കുമ്പോള്‍ പ്രദേശവാസികള്‍ക്ക് നഷ്ട പരിഹാരം നല്‍കാനും സര്‍ക്കാര്‍ തലത്തില്‍ മന്ത്രി ഇടപെടലുകള്‍ നടത്തണമെന്നും പൗരാവലി ആവശ്യപ്പെട്ടു. സെക്രട്ടറി ദിബു വി.എം അധ്യക്ഷത വഹിച്ചു. അസീസ് ആലുങ്കല്‍,രാജീവ് സി.പി,ഈസ ടി.എച്ച്, ഷമീര്‍ വി.എം, ബാദുഷ അഷ്റഫ്, അശോകന്‍, അരുണ്‍ കൃഷ്ണ,
മാഹിന്‍ ഹനീഫ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!