Karimannur
കരിമണ്ണൂര്‍ പഞ്ചായത്തില്‍ വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു


കരിമണ്ണൂര്‍: കരിമണ്ണൂര്‍ പഞ്ചായത്ത് 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിയ എസ്.സി വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് എന്ന പദ്ധതി പ്രകാരം ലഭ്യമാക്കിയ ലാപ്‌ടോപ്പുകളുടെ വിതരണം പ്രസിഡന്റ് റെജി ജോണ്‍സണ്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സാന്‍സന്‍ അക്കക്കാട്ട് അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബിജി ജോമോന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, വാര്‍ഡ് ജനപ്രതിനിധികള്‍, പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ പങ്കെടുത്തു. വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷ ഫോറങ്ങളുടെ വിതരണോത്ഘാടനവും നടത്തി.
