Vannappuram

രണ്ടു യുവാക്കളെ പാറക്കുളത്തില്‍  മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

വണ്ണപ്പുറം: രണ്ടു യുവാക്കളെ പാറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒടിയപാറ മൈലാടൂര്‍ഭാഗം കിഴക്കേടത്ത് അനീഷ് ജോണ്‍ (43), ക്രഷറിന് സമീപം താമസിക്കുന്ന ഇയ്യനാട്ട് രതീഷ് (34) എന്നിവരെയാണ് വീടിന് സമീപത്തെ പാറക്കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളായ ഇരുവരും പെയിന്റിങ് തൊഴിലാളികളായിരുന്നു.

ഞായറാഴ്ച്ച മുതല്‍ ഇവര്‍ വീട്ടിലെത്തിയിരുന്നില്ല. പെയിന്റിങ് ജോലിക്കായി ദിവസങ്ങളോളം വീട്ടില്‍ നിന്നും മാറി നില്‍ക്കുന്ന ശീലമുള്ള ഇരുവരും ദൂരെ സ്ഥലത്ത് പണിക്ക് പോയിരിക്കുമെന്നാണ് വീട്ടുകാരും മറ്റ് സുഹൃത്തുക്കളും ഉള്‍പ്പെടെയുള്ളവര്‍ കരുതിയിരുന്നത്. ബുധനാഴ്ച രാവിലെ പത്ത് മണിയോടെ അയല്‍വാസികളായ സ്ത്രീകള്‍ പുല്ല് വെട്ടാന്‍ പോയപ്പോളാണ് രണ്ട് മൃതദേഹങ്ങള്‍ കുളത്തില്‍ പൊങ്ങിക്കിടക്കുന്നതായി കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പഞ്ചായത്തംഗത്തെയും നാട്ടുകാരെയും വിവരമറിയിച്ചു.

ഏതാനും സമയത്തിനുള്ളില്‍ കാളിയാര്‍ പോലീസും സ്ഥലത്തെത്തി. പന്ത്രണ്ടരയോടെ തൊടുപുഴയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി. സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്നാണ് ഇരു മൃതദേഹങ്ങളും കരക്കെത്തിച്ചത്.

Related Articles

Back to top button
error: Content is protected !!