Kudayathoor
യു.ഡി.ഫ് കുടയത്തൂര്‍ മണ്ഡലം കമ്മറ്റി ധര്‍ണ നടത്തി.


കുടയത്തൂര്‍: വനംകൊള്ളയില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ഡി.ഫ് കുടയത്തൂര്‍ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കുടയത്തൂര്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ നടത്തിയ ധര്‍ണ കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം.കെ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് പടിഞ്ഞാറയില്‍, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഫൈസല്‍ കെ.എസ്, കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടക്കപടവില്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രതീഷ്, ബാങ്ക് ബോര്‍ഡ് മെമ്പര്‍ കെ.എ ഷാജി കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
