ChuttuvattomIdukki

സമകാലീന രാഷ്ട്രീയത്തിൽ ഉഴവൂർ വിജയന്റെ വേർപാട് നികത്താൻ ആവാത്ത നഷ്ടം : എം എം മണി

ഇടുക്കി: ഭാരതത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഉഴവൂർ വിജയനെ പോലെയുള്ള സോഷ്യലിസ്റ്റുകളുടെ വേർപാട് നാടിന് നഷ്ടം തന്നെയെന്ന് ഉടുമ്പൻചോല എംഎൽഎ എം എം മണി. എൻസിപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തിയ ഉഴവൂർ വിജയന്റെ ആറാം ചരമവാർഷിക അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ടി മൈക്കിൾ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി അനിൽ കൂവപ്ലാക്കൽ, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യൻ, കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷിജോ തടത്തിൽ, എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സിനോജ് വള്ളാടി, ജോസ് വഴുതനപ്പിള്ളി, ലാലു ചകനാൽ,കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി എം അസീസ്, ജില്ലാ വൈസ് പ്രസിഡണ്ട് ഡോ.കെ സോമൻ, ജില്ലാ സെക്രട്ടറിമാരായ വർഗീസ് പൈലി, ടി പി രാജപ്പൻ, ആലീസ് വർഗീസ്, റോഷൻ സർഗം,ടി എം സിദ്ദിഖ്, ജോൺസൺ കുഴുപ്പിൽ, കെ എം പൈലി, അഭിലാഷ് വി ജെ,ഉഷ രാജു,സന്തോഷ് ഉദഗിരി, വർഗീസ് കണ്ണന്താനം, പി പി ബേബി, ജയ്സൺ തേവലത്തിൽ, കെ എസ് മധു എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!